Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinamool Leader

തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പ്: തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വി​​​ന്‍റെ ത​​​ല​​​ മൊ​​​ട്ട​​​യടി​​​ച്ചു; ചെ​​​രു​​​പ്പു​​​മാ​​​ല​​​യും

ഹൗ​​​റ: തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലെ ഫ​​​ണ്ട് ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വി​​​ന്‍റെ ത​​​ല മു​​​ണ്ഡ​​​നം ചെ​​​യ്തു. ത​​​ല പാ​​​തി മു​​​ണ്ഡ​​​നം ചെ​​​യ്ത​​​തി​​​നു പു​​​റ​​​മേ നേ​​​താ​​​വി​​​നെ ചെ​​​രു​​​പ്പ്മാ​​​ല അ​​​ണി​​​യി​​​ച്ച് ഗ്രാ​​​മ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ഹൗ​​​റ​​​യി​​​ലെ അ​​​മാ​​​ർ​​​ദ​​​ഹ​​​യി​​​ൽ ശ്യാം​​​പു​​​ർ മേ​​​ഖ​​​ല​​​യി​​​ലെ തൃ​​​ണ​​​മൂ​​​ൽ ഭാ​​​ര​​​വാ​​​ഹി​​​യാ​​​യ സ​​​ന്യാ​​​സി മ​​​ന്ന​​​യെ ആ​​​ണ് ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ നാ​​​ണം​​​കെ​​​ടു​​​ത്തി​​​യ​​​ത്.

ഗ്രാ​​​മീ​​​ണ​​​തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഫ​​​ണ്ട് ഇ​​​ദ്ദേ​​​ഹം തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​താ​​​യി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഒ​​​രു സം​​​ഘം മ​​​ന്ന​​​യെ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി. പി​​​ന്നാ​​​ലെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഓ​​​രോ​​​രു​​​ത്ത​​​രും ത​​​ങ്ങ​​​ളു​​​ടെ രോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പോ​​​ലീ​​​സ് എ​​​ത്തി​​​യെ​​​ങ്കി​​​ലും തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വി​​​നെ വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ ജ​​ന​​ക്കൂ​​ട്ടം ത​​​യാ​​​റാ​​​യി​​​ല്ല. ഫ​​​ണ്ട് ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചോ നേ​​​താ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള കൈ​​​യേ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചോ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up